രണ്ടാം പകുതിയുടെ തുടക്കത്തിലേ (48’) പിയറോ ഹിൻകാപി ലെവറിനെ സമനിലയിലെത്തിച്ചു. മത്സരം സമനിലയെന്നു കരുതിയിരിക്കേയാണ് ബോണിഫേസ് (90+3’) വിജയഗോൾ നേടുന്നത്. ശനിയാഴ്ച ബയേണിനെതിരേയാണു ലെവർകൂസന്റെ അടുത്ത മത്സരം.
മറ്റൊരു മത്സരത്തിൽ സ്റ്റുട്ഗർട്ട് 5-1ന് ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ചു.