ഉയരട്ടെ മെഡൽ മുഴക്കം
ഉയരട്ടെ  മെഡൽ മുഴക്കം
Monday, July 29, 2024 10:41 PM IST
പാരീസ്: പാ​​രീ​​സ് ഒളിന്പിക്സ് ഷൂ​​ട്ടിം​​ഗി​​ൽ വെ​​ങ്ക​​ല മെ​​ഡ​​ൽ നേ​​ടി ച​​രി​​ത്രം കു​​റി​​ച്ച മ​​നു ഭാ​​ക​​ർ ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങു​​ന്നു. ഇ​​ന്നു ന​​ട​​ക്കു​​ന്ന മി​​ക്സ​​ഡ് ടീം 10 ​​മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ൽ ഭാ​​ക​​ർ സ​​ര​​ബ്ജോ​​ത് സിം​​ഗി​​നൊ​​പ്പം വെ​​ങ്ക​​ല​​മെ​​ഡ​​ൽ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും. ഇ​​ന്നു ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണ കൊ​​റി​​യ​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ.

യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ 580 പോ​​യി​​ന്‍റ് നേ​​ടി മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ ഇ​​ന്ത്യ​​ൻ ടീം 20 ​​പെ​​ർ​​ഫെ​​ക്ട് ഷോ​​ട്ടു​​ക​​ൾ നേ​​ടി. 579 പോ​​യി​​ന്‍റു​​മാ​​യി കൊ​​റി​​യ​​ൻ സ​​ഖ്യം നാ​​ലാം സ്ഥാ​​ന​​ത്തെ​​ത്തി. ഇ​​വ​​ർ 18 പെ​​ർ​​ഫെ​​ക്ട് ഷോ​​ട്ടു​​ക​​ൾ നേ​​ടി.

ഈ ​​ഇ​​ന​​ത്തി​​ൽ മ​​ത്സ​​രി​​ച്ച മ​​റ്റൊ​​രു ഇ​​ന്ത്യ​​ൻ ടീ​​മാ​​യ റി​​ഥം സാ​​ഗ് വാ​​ൻ-​​അ​​ർ​​ജു​​ൻ സിം​​ഗ് ചീ​​മ സ​​ഖ്യ​​ത്തി​​ന് 10-ാം സ്ഥാ​​ന​​ത്തെ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. തു​​ർ​​ക്കി​​യും (582) സെ​​ർ​​ബി​​യ​​യു​​മാ​​ണ് (581) ആ​​ദ്യ ര​​ണ്ടു സ്ഥാ​​ന​​ത്ത്.

ഒ​​ളി​​ന്പി​​ക്സ് ഷൂ​​ട്ടിം​​ഗി​​ൽ മെ​​ഡ​​ൽ നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ വ​​നി​​ത​​യെ​​ന്ന നേ​​ട്ടം മ​​നു ഞാ​​യ​​റാ​​ഴ്ച സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. വ​​നി​​ത​​ക​​ളു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ളി​​ൽ 221.7 പോ​​യി​​ന്‍റ് നേ​​ടി​​യ താ​​രം പാ​​രീ​​സി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ക്ക് ആ​​ദ്യ മെ​​ഡ​​ൽ സ​​മ്മാ​​നി​​ക്കു​​ക​​യും ചെ​​യ്തു.

ഇ​​ന്നലെ നി​​രാ​​ശ

ഷൂ​​ട്ടിം​​ഗ് റേ​​ഞ്ചി​​ൽ ഇ​​ന്ത്യ​​ക്കി​​ന് നി​​രാ​​ശ​​യു​​ടെ ദി​​നം. ര​​ണ്ടു​​പേ​​ർ മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങി​​യെ​​ങ്കി​​ലും വെ​​റും​​ക​​യ്യോ​​ടെ മ​​ട​​ങ്ങേ​​ണ്ടി​​വ​​ന്നു. പു​​രു​​ഷന്മാ​​രു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ ഫൈ​​ന​​ലി​​ൽ അ​​ർ​​ജു​​ൻ ബ​​ബു​​ത നാ​​ലാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു.


20 ഷോ​​ട്ടു​​ക​​ളു​​ള്ള ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന് 208.4 പോ​​യി​​ന്‍റ് നേ​​ടാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. മി​​ക​​ച്ച തു​​ട​​ക്ക​​മി​​ട്ട ബ​​ബു​​ത ഒ​​രു ഘ​​ട്ടം വ​​രെ വെ​​ള്ളി, വെ​​ങ്ക​​ല മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​ക​​ൾ നി​​ല​​നി​​ർ​​ത്തി. അ​​ഞ്ചു ഷോ​​ട്ടു​​ക​​ളു​​ള്ള ആ​​ദ്യ ര​​ണ്ടു റൗ​​ണ്ടി​​ൽ 105.1 പോ​​യി​​ന്‍റ് നേ​​ടി​​യ ബ​​ബു​​ത മൂന്നാമതാ​​യി​​രു​​ന്നു. വെ​​ള്ളി​​ക്ക് 0.1 പോ​​യി​​ന്‍റ് മാ​​ത്രം പി​​ന്നി​​ൽ.

മൂ​​ന്നാം റൗ​​ണ്ടി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി. അ​​ഞ്ചാം റൗ​​ണ്ടി​​ൽ പ​​ത​​റി​​യെ​​ങ്കി​​ലും ബ​​ബു​​ത ര​​ണ്ടാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. എ​​ന്നാ​​ൽ ആ​​റാം റൗ​​ണ്ടി​​ൽ പ​​ത​​റി​​പ്പോ​​യ ഇ​​ന്ത്യ​​ൻ ഷൂ​​ട്ട​​ർ മെ​​ഡ​​ൽ പ​​ട്ടി​​ക​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​യി.

ചൈ​​ന​​യു​​ടെ ലി​​യാ​​ഹോ ഷെ​​ങ് സ്വ​​ർ​​ണ​​വും സ്വീ​​ഡ​​ന്‍റെ വി​​ക്ട​​ർ ലി​​ൻ​​ഡ്ഗ്രെ​​ൻ വെ​​ള്ളി​​യും ക്രൊ​​യേ​​ഷ്യ​​യു​​ടെ മി​​റ​​ൻ മ​​രി​​സി​​ച്ച് വെ​​ങ്ക​​ല​​വും നേ​​ടി.

വ​​നി​​ത​​ക​​ളു​​ടെ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ളി​​ൽ ര​​മി​​ത ജി​​ൻ​​ഡാ​​ലി​​ന് (145.3 പോ​​യി​​ന്‍റ്) ഏ​​ഴാം​​സ്ഥാ​​ന​​ത്തെ​​ത്താ​​നേ സാ​​ധി​​ച്ചു​​ള്ളൂ. നാ​​ലാം സ്ഥാ​​ന​​വു​​മാ​​യാ​​ണ് ര​​മി​​ത ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ ഈ ​​പ്ര​​ക​​ട​​നം മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ പു​​റ​​ത്തെ​​ടു​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.