കൊ​​​​ച്ചി: മു​​​ൻ​​​നി​​​ര കാ​​​​ലി​​​​ത്തീ​​​​റ്റ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ കെ​​​​എ​​​​സ്ഇ ലി​​​​മി​​​​റ്റ​​​​ഡ് 300 ശ​​​​ത​​​​മാ​​​​നം ഇ​​​​ട​​​​ക്കാ​​​​ല ലാ​​​​ഭ​​​​വി​​​​ഹി​​​​തം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. 2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം മൂ​​​​ന്നാം​​​പാ​​​​ദ​​​​ത്തി​​​​ല്‍ വ​​​​ന്‍ വ​​​​ള​​​​ര്‍​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ലാ​​​​ഭ​​​​വി​​​​ഹി​​​​തം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

ഡി​​​​സം​​​​ബ​​​​ര്‍ 31ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച പാ​​​ദ​​​ത്തി​​​​ല്‍ ക​​​​മ്പ​​​​നി 21.42 കോ​​​​ടി​​​​യു​​​​ടെ നി​​​​കു​​​​തി​​​​യ​​​​ന​​​​ന്ത​​​​ര ലാ​​​​ഭം നേ​​​​ടി. ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ നി​​​​കു​​​​തി​​​​യ​​​​ട​​​​ച്ച​​​ശേ​​​​ഷ​​​​മു​​​​ള്ള ലാ​​​​ഭം 1.15 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ വ​​​​ര്‍​ധ​​​ന​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ഓ​​​​ഹ​​​​രി ഒ​​​​ന്നി​​​​ന് 30 രൂ​​​​പ വീ​​​​തം ലാ​​​​ഭ​​​​വി​​​​ഹി​​​​തം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്ന് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ എം.​​​​പി. ജാ​​​​ക്സ​​​​ൺ അ​​​​റി​​​​യി​​​​ച്ചു.


ഡി​​​​സം​​​​ബ​​​​റി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ച്ച ഒ​​​​മ്പ​​​​ത് മാ​​​​സ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ക​​​​മ്പ​​​​നി 55.32 കോ​​​​ടി​​​​യു​​​​ടെ നി​​​​കു​​​​തി​​​​യാ​​​​ന​​​​ന്ത​​​​ര ലാ​​​​ഭം നേ​​​​ടി. മു​​​​ന്‍വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 2.82 കോ​​​​ടി​​​​യു​​​​ടെ ന​​​​ഷ്‌​​​ടം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. മു​​​​ന്‍ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം കെ​​​​എ​​​​സ്ഇ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ആ​​​​കെ വ​​​​രു​​​​മാ​​​​നം 1266.91 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു.