അര്‍ക്ക എഐ ലോംഗ്യുവിറ്റി ഇന്ത്യ ആരോഗ്യരംഗത്തേക്ക്
Monday, February 17, 2025 12:18 AM IST
കൊച്ചി: നിര്‍മിത ബുദ്ധി (എഐ) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അര്‍ക്ക എഐ ലോംഗ്യുവിറ്റി ഇന്ത്യ, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, ഐഐഎസ്സി ബംഗളൂരൂ എന്നിവയുമായി ചേര്‍ന്ന് രോഗീപരിചരണം, മെഡിക്കല്‍ വിദ്യാഭ്യാസം, ദീര്‍ഘായുസുമായി ബന്ധപ്പെട്ട ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, എംഎല്-ഡിഎല്‍ അനലിറ്റിക്സ്, ക്ലൗഡ് കംപ്യൂട്ടിംഗ് എന്നിവയിലെ അര്‍ക്ക എഐയുടെ വൈദഗ്ധ്യം ഉപയോഗിച്ച് വാര്‍ധക്യവും ആയുസുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ സമഗ്രമായ ഡാറ്റ ശേഖരണം, സംയോജനം, വിശകലനം എന്നിവയ്ക്കായി അതിനൂതനമായ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.