സാമ്പത്തിക സുരക്ഷയിൽ ആശങ്കാകുലരെന്ന്
Sunday, February 16, 2025 12:18 AM IST
കൊച്ചി: രാജ്യത്തെ 60 ശതമാനം ജനങ്ങളും ഭാവിയിലെ സാമ്പത്തിക സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്ന് എഡൽവീസ് ലൈഫ് ഇൻഷ്വറൻസിന്റെ പഠനം.
മാതാപിതാക്കൾക്കും കുട്ടികൾക്കും മികച്ച ജീവിതം നൽകുന്നതിൽ ശ്രദ്ധിക്കുന്നവരിൽ വലിയ വിഭാഗം സ്വന്തം ഭാവിയെക്കുറിച്ചു മതിയായ സാന്പത്തിക സുരക്ഷിതത്വ അവബോധം പുലർത്തുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.