ലുലു ഫ്ലവർ ഫെസ്റ്റ് സമാപിച്ചു
Tuesday, February 18, 2025 12:35 AM IST
കൊച്ചി: ലുലു മാളിൽ ലുലു ഫ്ലവർ ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന കുട്ടികളുടെ ഫാഷൻ ഷോയിൽ ലിറ്റിൽ പ്രിൻസായി എറണാകുളം വടുതല സ്വദേശികളായ ഷിജിൻ ജോസഫ്- ഫെനീറ്റ ദമ്പതികളുടെ മകൻ ജോർദനെയും ലിറ്റിൽ പ്രിൻസസായി തൃശൂർ സ്വദേശികളായ അനൂപ് കുമാർ-രമ്യ അനൂപ് ദമ്പതികളുടെ മകൾ ലക്ഷ്മിയയെയും തെരഞ്ഞെടുത്തു. ലിറ്റിൽ പ്രിൻസ്, ലിറ്റിൽ പ്രിൻസസ് ഫാഷൻ ഷോ മത്സരത്തിൽ 59 കുട്ടികൾ പങ്കെടുത്തു.
വിവിധ ഘട്ടങ്ങളായുള്ള റാംപ് വാക്കിനുശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്. സിനിമാതാരങ്ങളായ മീനാക്ഷി, ലയ മാമൻ, എ. ഐശ്വര്യ എന്നിവരടങ്ങിയ ജൂറിയായിരുന്നു വിധികർത്താക്കൾ. വിജയികൾക്കു സിനിമാതാരങ്ങളായ കുഞ്ചാക്കോ ബോബനും പ്രിയാ മണിയും ചേർന്നു പ്രശസ്തിഫലകവും കാഷ് അവാർഡും കൈമാറി.
ലുലു മാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ലുലു ഹൈപ്പർ ജനറൽ മാനേജർ ജോ പൈനാടത്ത് തുടങ്ങിയവർ പങ്കെടുത്തു.