പ്രഗതി മാനേജ്മെന്റ് ഫെസ്റ്റ് വിജയികൾ
Monday, February 17, 2025 12:18 AM IST
കൊച്ചി: കൊച്ചിയിൽ നടന്ന പ്രഗതി സിഎംഎ സ്റ്റുഡന്റ്സ് മാനേജ്മെന്റ് ഫെസ്റ്റിൽ ബംഗളൂരു ചാപ്റ്റർ ഓവറോള്‍ ചാമ്പ്യന്മാരായി.
ഫ്രീസ്റ്റൈല്‍ ഡാന്‍സ്: ബംഗളൂരു ചാപ്റ്റര്‍, ബിഡ്ക്വസ്റ്റ്: രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് കാക്കനാട്, വാല്യു എക്സ്പഡീഷന്: രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ് കാക്കനാട്, മികച്ച മാനേജ്മെന്റ്: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് കളമശേരി, ക്ലിക്ക് ആന്‍ഡ് കോണ്‍ക്വര്‍: എം.ആര്. പ്രണവ് (കൊച്ചിന് കോളജ്), വാക്ക് ദിസ് വേ: അനുഗ്ന (ബംഗളൂരു ചാപ്റ്റര്‍), ജസ്റ്റ് എ മിനിറ്റ്: മീനാക്ഷി റാവു (സെന്റ് പോള്‍സ് കളമശേരി), ബിസിനസ് ക്വിസ്: കുസാറ്റ് കളമശേരി എന്നിവർ ജേതാക്കളായി.
ഐസിഎംഎഐ കൊച്ചിന് ചാപ്റ്റര്‍ സ്റ്റുഡന്റ്സ് കമ്മിറ്റി ഭാരതമാതാ കോളജ് സ്കൂള്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസുമായി സഹകരിച്ചു സംഘടിപ്പിച്ച ഫെസ്റ്റ് കൊച്ചിന് ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജെ. പൂവാട്ടില്‍ ഉദ്ഘാടനം ചെയ്തു.
ജെയിന് സര്‍വകലാശാല ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഭാരതമാതാ കോളജ് പ്രിന്‍സിപ്പൽ ഡോ. ലിസി കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു.