മെട്രോ സ്റ്റേഷനുകളില്‍ ബെവ്കോ പ്രീമിയം ഔട്ട്ലറ്റുകള് വരുന്നു
Monday, February 17, 2025 12:18 AM IST
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ബെവ്കോയുടെ പ്രീമിയം ഔട്ട്ലറ്റുകള് തുടങ്ങാന്‍ തീരുമാനം. വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ ഔട്ട്ലറ്റുകള് തുറക്കുന്നത് എന്നാണു വിവരം.
വരുമാനവര്‍ധന ലക്ഷ്യമിട്ടാണു സ്റ്റേഷനുകളില്‍ ബെവ്കോ ഔട്ട്ലറ്റുകള് തുറക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തീരുമാനിച്ചത്.
ഔട്ട്ലറ്റുകള് പ്രവര്‍ത്തനമാരംഭിക്കുന്നതിനായുള്ള തുടര്‍ചര്‍ച്ചകള്‍ നടക്കുകയാണ്. ബെവ്കോ ആവശ്യപ്പെട്ടതനുസരിച്ച് ഈ രണ്ട് സ്റ്റേഷനുകളില്‍ കെഎംആര്‍എല്‍ സ്ഥലം അനുവദിച്ചതായാണ് റിപ്പോര്‍ട്ട്.