ഇന്നൊവേറ്റിവ്യൂ ഐപിഒയ്ക്ക്
Tuesday, February 18, 2025 11:39 PM IST
കൊച്ചി: ഓട്ടോമേറ്റഡ് അനുബന്ധ സുരക്ഷ, നിരീക്ഷണ സൊലൂഷനുകൾ നല്കുന്ന ഇന്നൊവേറ്റിവ്യൂ ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് കരട് രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
ഓഹരി ഒന്നിന് അഞ്ചു രൂപ വീതം മുഖവിലയുള്ള 2000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.