വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി 24 മുതൽ
Tuesday, February 18, 2025 12:35 AM IST
തിരുവനന്തപുരം: സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ – വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് (കെഐഇഡി) 5 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി (എന്റർപ്രെനർഷിപ്പ് ഡെവലപ്മെന്റർ പ്രോഗ്രാം ഫോർ വിമൻ) സംഘടിപ്പിക്കുന്നു.
2025 ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ എറണാകുളം കളമശേരിയിൽ ഉള്ള കെഐഇഡി കാമ്പസിൽ വച്ചാണു പരിശീലനം നടക്കുന്നത്.
കമ്പനി രജിസ്ട്രേഷൻ, ഇന്റലെക്ച്വൽ പ്രോപ്പെർട്ടി റൈറ്റ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ജിഎസ്ടി, കെ-സ്വിഫ്റ്റ്, ടാക്സേഷൻ തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
താത്പര്യമുള്ളവർ http:// kied.info/training-calender/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം. ഈ വർക്ക്ഷോപ്പ് സൗജന്യമായതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890, 2550322.