ജിയോ 949 പ്ലാനിൽ സൗജന്യ ജിയോഹോട്സ്റ്റാർ
Tuesday, February 18, 2025 12:35 AM IST
മുംബൈ: ജിയോ വരിക്കാർക്ക് 949 രൂപയുടെ മൊബൈൽ റീച്ചാർജിൽ സൗജന്യമായി ജിയോ ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും.
84 ദിവസം വാലിഡിറ്റിയിലുള്ള പ്ലാനാണ് 949 രൂപയുടേത്. ഇതിൽ 149 രൂപയുടെ ജിയോ ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉപഭോക്താവിന് ലഭിക്കും. പ്രതിദിനം 2 ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് 5ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോൾ, 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിൽ ലഭിക്കും.