ഡ്രീംവെസ്റ്റർ 2.0 ആശയങ്ങൾ സമർപ്പിക്കാം
Sunday, February 16, 2025 12:18 AM IST
തിരുവനന്തപുരം: കേരളത്തിലെ യുവസംരംഭകരുടെ വളർച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡ്രീംവെസ്റ്റർ 2.0 പദ്ധതിയിലേക്ക് ഇപ്പോൾ ആശയങ്ങൾസമർപ്പിക്കാം.
മികച്ച ആശയങ്ങൾ കൈവശമുള്ള പ്രീ ഫൈനൽ, ഫൈനൽ ഇയർ കോളജ് വിദ്യാർഥികൾക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാന്പത്തിക പിന്തുണയും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നടത്തുന്ന ഐഡിയത്തോണ്‍ മത്സരത്തിനായി താത്പര്യമുള്ള വിദ്യാർഥികൾക്ക് മൂന്നു മുതൽ അഞ്ചു പേർ വരെ അടങ്ങുന്ന ടീമുകളായി രജിസ്റ്റർ ചെയ്യാം.
സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാന്പത്തിക സഹായവും ലഭിക്കും. വിദ്യാർഥികൾക്ക് https:// dreamvestor.asapkerala.gov.in എന്ന ലിങ്കിലൂടെ 18 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സൗജന്യമാണ്.