എഐ സമ്മിറ്റ് സംഘടിപ്പിച്ചു
Sunday, February 16, 2025 12:18 AM IST
കൊച്ചി: മൈക്രോമാക്സും ഫൈസൺ ഇലക്ട്രോണിക്സും ചേർന്നു രൂപം നൽകിയ ഇന്ത്യൻ സെമികണ്ടക്ടർ കമ്പനിയായ മൈഫൈ സെമികണ്ടക്ടേഴ്സിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ കേരള എഐ സമ്മിറ്റ് നടത്തി. കേരളത്തിലെ 75ലേറെ കോളജുകളും നിർമിതബുദ്ധി സ്റ്റാർട്ടപ്പ് കമ്പനികളും പങ്കെടുത്തു.
എൻ. വിജ്, സെയിംകാർട്ട് എഐ, മിണ്ടാഷ് ടെക്നോളജീസ് എന്നിവരുടെ സഹകരണത്തോടെയാണു സമ്മിറ്റ് നടത്തിയത്. മൈഫൈ സെമികണ്ടക്ടേഴ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ നേതൃത്വം നൽകി. നിർമിതബുദ്ധി ലൈവ് ആപ്ലിക്കേഷനുകളും ലൈവ് ഡെമോകളും ഉണ്ടായിരുന്നു.