കോൾ മെർജിംഗ് സ്കാം മുന്നറിയിപ്പുമായി എൻസിപിഐ
Thursday, February 20, 2025 2:20 AM IST
ന്യൂഡൽഹി: ‘കോൾ മെർജിംഗ് സ്കാമി’ൽ ജാഗ്രത പാലിക്കണമെന്ന് യുപിഐ ഉപയോക്താക്കൾക്കു മുന്നറിയിപ്പുമായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).
ഉപയോക്താക്കൾക്ക് ലഭിക്കുന്ന രഹസ്യ ഒടിപികൾ കൈക്കലാക്കി പണം തട്ടുന്നതാണ് രീതി.
ഒടിപി കൈക്കലാക്കാൻ കോളുകൾ വിളിച്ചാണ് തട്ടിപ്പ്. പലപ്പോഴായി മിസ്ഡ് കോളുകൾ നൽകിയാണ് ഉപയോക്താക്കളെ തട്ടിപ്പിൽ വീഴ്ത്തുന്നത്. ഒൗദ്യോഗിക എക്സ് ഹാൻഡിൽ വഴിയാണ് എൻപിസിഐയുടെ മുന്നറിയിപ്പ്. തട്ടിപ്പുകാർ കെണിയിൽ വീഴ്ത്താൻ കോളുകൾ മെർജ് ചെയ്യുന്നതായും തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്നറിയിപ്പിലുണ്ട്.
കോൾ മെർജിംഗ് സ്കാം എന്താണ്?
ഒരു സുഹൃത്തിൽ നിന്ന് വ്യക്തിയുടെ നന്പർ ലഭിച്ചെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ ഉപയോക്താക്കളെ വിളിക്കുക. അപ്പോൾ അവർ പറയും ന്ധസുഹൃത്ത്ന്ധ മറ്റൊരു നന്പറിൽ നിന്ന് വിളിക്കുന്നു, കോൾ മേർജ് ചെയ്യാൻ അഭ്യർഥന നടത്തുക എന്ന്. കോളുകൾ ലയിച്ചുകഴിഞ്ഞാൽ, ഇര അറിയാതെ അവരുടെ ബാങ്കിൽ നിന്നുള്ള ഒരു നിയമാനുസൃത ഒടിപി സ്ഥിരീകരണ കോളിലേക്ക് പോകും. ഇങ്ങനെ രഹസ്യ ഒടിപി തട്ടിപ്പുകാരന് മനസിലാക്കും. ഒടിപി ഉപയോഗപ്പെടുത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിപ്പുകാർ പണം കവരും.
സൈബർ തട്ടിപ്പുകളെ തടയാം
അജ്ഞാത നന്പറിൽ നിന്ന് മേർജിംഗ് കോൾവന്നാൽ അത് അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുക. കൂടാതെ, നിങ്ങളുടെ ഫോണിൽ സ്പാം കോളുകൾ തടയാൻ കോൾ സെറ്റിങ്സിൽ സ്പാം കോൾ ഫിൽട്ടർ ഓപ്ഷൻ തെരഞ്ഞെടുത്ത് ഓണ് ചെയ്യുക. ഇത് നിങ്ങളുടെ ഫോണിൽ എത്തുന്ന അജ്ഞാത നന്പറുകളെ തടയും.
വിളിക്കുന്നയാളുടെ ആധികാരികത പരിശോധിക്കുക: ആരെങ്കിലും നിങ്ങളുടെ ബാങ്കിൽ നിന്നോ അറിയപ്പെടുന്ന കോണ്ടാക്റ്റിൽ നിന്നോ ആണെന്ന് അവകാശപ്പെടുകയാണെങ്കിൽ, എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുന്പ് നിങ്ങൾ അവരുടെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പാക്കുക.
- സംശയാസ്പദമായ ഒടിപികൾ റിപ്പോർട്ടുചെയ്യുക: നിങ്ങൾ ചെയ്യാത്ത ഒരു ഇടപാടിന് നിങ്ങൾക്ക് ഒടിപി ലഭിക്കുകയാണെങ്കിൽ, നിങ്ങളുടെ ബാങ്കിനെ അറിയിക്കുന്നതിനും സൈബർ തട്ടിപ്പ് ശ്രമത്തിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനുമായി 1930 - ദേശീയ സൈബർ ക്രൈം സെല്ലിൽ ഉടൻ റിപ്പോർട്ട് ചെയ്യുക.