സ്റ്റോക്ക് മാർക്കറ്റിൽ പഠിച്ച് നിക്ഷേപം നടത്തണം: സുന്ദരരാമൻ രാമമൂർത്തി
Monday, February 17, 2025 12:18 AM IST
കൊച്ചി: കോവിഡിനുശേഷം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപകരുടെ എണ്ണം നാലിരട്ടിയിലേറെ വർധിച്ചുവെന്ന് ബിഎസ്ഇ ലിമിറ്റഡ് എംഡിയും സിഇഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി.
കേരള മാനേജ്മെന്റ് അസോസിയേഷന് സ്പെഷല്‍ ലീഡര്‍ഷിപ്പ് ഇന്‍സൈറ്റ് പ്രോഗ്രാമില്‍ ‘ഇന്ത്യയുടെ വളര്‍ച്ച; അടുത്ത അധ്യായവും ബിഎസ്ഇയുടെ പങ്കാളിത്തവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വളർച്ചയിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് വലിയ സംഭാവനകൾ നൽകുന്ന കാലമാണ് വരാനിരിക്കുന്നത്. സ്വയം പഠിച്ച് നിക്ഷേപങ്ങൾ നടത്തണമെന്നും സുന്ദരരാമൻ രാമമൂർത്തി പറഞ്ഞു.
ഹോട്ടൽ വിവാന്തയില്‍ നടന്ന പരിപാടിയില്‍ കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. അല്‍ജിയേഴ്സ് ഖാലിദ് സ്വാഗതവും എ.സി.കെ. നായർ നന്ദിയും പറഞ്ഞു.