ജനപ്രിയ പ്ലാനുകൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ
Tuesday, February 18, 2025 12:35 AM IST
ന്യൂഡൽഹി: നീണ്ട 17 വർഷത്തിന് ശേഷം ലാഭത്തിലേക്ക് എത്തിയ ബിഎസ്എൻഎൽ കൂടുതൽ ജനപ്രിയ റീചാർജ് പ്ലാനുകളുമായി ടെലികോം വിപണി പിടിക്കാനുള്ള ശ്രമം തുടരുന്നു.
54 ദിവസം വാലിഡിറ്റി, 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങും ഒപ്പം 100 എസ്എംഎസ് പ്ലാനുകളുമായി 347 രൂപയുടെ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. പരിധിയില്ലാതെ സൗജന്യമായി യഥേഷ്ടം ഫോണ്‍ വിളിക്കാനുള്ള സൗകര്യം, പ്രതിദിനം രണ്ടു ജിബി വരെ അതിവേഗ ഡേറ്റ, 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വഴി ലഭിക്കുക.
കൂടാതെ, ഉപയോക്താക്കൾക്ക് BiTVയുടെ സൗജന്യ സബ്സ്ക്രിപ്ഷനും പ്രയോജനപ്പെടുത്താവുന്നതാണ്. BiTVയിലൂടെ 450ലധികം ലൈവ് ടിവി ചാനലുകളും ഒടിടി ആപ്ലിക്കേഷനുകളും ആസ്വദിക്കാൻ സാധിക്കും.
കഴിഞ്ഞ ദിവസം 411 രൂപയുടെ മറ്റൊരു കിടിലൻ പ്ലാനും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. 411 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം.
ദിവസേന രണ്ട് ജിബി വീതം അതിവേഗ ഡേറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളും 411 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കും. അധികം സാന്പത്തിക ബാധ്യതയില്ലാതെ ഉപയോക്താക്കളെ സന്തോഷിപ്പിക്കാനുള്ള സമീപകാല തന്ത്രങ്ങളുടെ ഭാഗമായാണ് ഈ ജനപ്രിയ പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.