ഐബിഎ ടെക്നോളജി അവാർഡ്സ്: സൗത്ത് ഇന്ത്യൻ ബാങ്കിന് പുരസ്കാരത്തിളക്കം
Tuesday, February 18, 2025 11:39 PM IST
കൊച്ചി: മുബൈയിൽ നടന്ന ഇരുപതാമത് ഐബിഎ ടെക്നോളജി അവാർഡ് 2024ൽ, മികച്ച സാങ്കേതിക അധിഷ്ഠിത ടാലന്റ് ആൻഡ് ഓർഗനൈസേഷൻ വിഭാഗത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാക്കളായി. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഉപയോക്താക്കൾക്കു നൂതന സാന്പത്തികസേവനങ്ങൾ നൽകുന്നതിനാണു പുരസ്കാരം.
ബെസ്റ്റ് ഫിനാൻഷൽ ഇൻക്ലൂഷൻ വിഭാഗത്തിൽ റണ്ണർ അപ്പ്, ബെസ്റ്റ് ഡിജിറ്റൽ സെയിൽസ്, പേമെന്റ്സ് ആൻഡ് എൻഗേജ്മെന്റ്, ബെസ്റ്റ് ഐടി റിസ്ക് മാനേജ്മന്റ്, ബെസ്റ്റ് ഫിൻടെക് ആൻഡ് ഡിപിഐ അഡോപ്ഷൻ എന്നിവയിലെ മികച്ച പ്രകടനത്തിനു പ്രത്യേക പരാമർശം എന്നിവയും ബാങ്ക് നേടി.
ദീർഘവീക്ഷണമുള്ള ധനകാര്യസ്ഥാപനമെന്ന നിലയിൽ ബാങ്കിന്റെ മുന്നോട്ടുള്ള യാത്രയ്ക്കു പ്രചോദനമേകുന്നതാണ് അംഗീകാരമെന്നു സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.