ഫെഡറൽ ബാങ്ക് പ്രവാസികൾക്കായി പ്രോസ്പെര സേവിംഗ്സ് അക്കൗണ്ട് തുടങ്ങി
Tuesday, February 18, 2025 12:35 AM IST
കൊച്ചി: ഫെഡറൽ ബാങ്ക് പുതിയ എൻആർഇ സേവിംഗ്സ് അക്കൗണ്ട് (പ്രോസ്പെര) പുറത്തിറക്കി. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷ്വറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലോഞ്ച് ആക്സസും ഡെബിറ്റ് കാർഡ് സ്പെൻഡിന് റിവാർഡ് പോയിന്റുകളും ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ പ്രോസ്പെരയിലുണ്ട്.
പ്രാരംഭ ഓഫറായി തെരഞ്ഞെടുത്ത യാത്രാ പ്ലാറ്റ്ഫോമുകളിൽ ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾക്ക് 24 ശതമാനം വരെ കിഴിവ് ലഭിക്കും. ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ്. മണിയൻ ദുബായിൽ നടന്ന ചടങ്ങിലാണു പ്രോസ്പെര അവതരിപ്പിച്ചത്.
ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ഫെഡ്മൊബൈൽ വഴി പ്രവാസികൾക്ക് പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്കീം (പിഐഎസ്) അക്കൗണ്ട് തുടങ്ങാനുള്ള പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.