വൈറ്റമിന്‍ ബിയുടെ അഭാവം; പ്രചാരണത്തിന് തുടക്കം
Sunday, February 16, 2025 12:18 AM IST
കൊച്ചി: മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന വൈറ്റമിന്‍ ബിയുടെ അഭാവത്തെക്കുറിച്ച് ബോധവത്കരിക്കാനായി സബ്സേ ബഡാ ബി പ്രചാരണത്തിന് തുടക്കമായി. നാഡീപരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ന്യൂറോബിയോണാണു നടൻ അമിതാഭ് ബച്ചനെ ഉൾപ്പെടുത്തി പ്രചാരണത്തിന് തുടക്കമിട്ടത്.
തരിപ്പ്, മരവിപ്പ്, ബലഹീനത എന്നിവ അനുഭവപ്പെടുന്ന പെരിഫെറല്‍ ന്യൂറോപ്പതി എന്ന അസുഖമാണ് വൈറ്റമിന്‍ ബിയുടെ അഭാവത്താലുണ്ടാകുന്നത്. വൈറ്റമിന്‍ ബിയുടെ ഗുണങ്ങളെപ്പറ്റിയുള്ള അറിവുകളും നാഡീതകരാറിന്റെ ആദ്യകാല ലക്ഷണങ്ങളുടെ പരിഹാരവും ലക്ഷ്യം വയ്ക്കുന്നതാണ് പ്രചാരണമെന്ന് അധികൃതർ അറിയിച്ചു.