പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാൻ ഗൂഗിൾ പേ; ഇനി യുപിഎ പേയ്മെന്റുകൾ വോയ്സ് കമാൻഡ് വഴിയും
Tuesday, February 18, 2025 12:35 AM IST
ന്യൂഡൽഹി: പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ പേ. വോയ്സ് കമാൻഡ് വഴി യുപിഐ പേയ്മെന്റുകൾ നടത്താൻ അനുവദിക്കുന്നതാണ് ഫീച്ചർ. ഉപയോക്താക്കൾക്ക് ഫീച്ചർ ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
വോയ്സ് കമാൻഡ് വഴി ഡിജിറ്റൽ പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താൻ കഴിയുമെന്ന് ഇന്ത്യയിലെ ഗൂഗിൾ പേയുടെ ലീഡ് പ്രൊഡക്റ്റ് മാനേജർ ശരത് ബുലുസു പറഞ്ഞു. ഫീച്ചറിനെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. സ്കാൻ ചെയ്തും നന്പർ കൊടുത്തുമൊക്കെയാണ് നിലവിൽ ഗൂഗിൾ പേയിൽ ഇടപാടുകൾ നടത്തുന്നത്.
വോയ്സ് കമാൻഡ് വരുന്നതോടെ നിരക്ഷരർക്ക് പോലും ഓണ്‍ലൈൻ പേയ്മെന്റുകൾ നടത്തുന്നത് എളുപ്പമാകും എന്നതാണ് വിലയിരുത്തൽ.