ബാങ്ക് ഓഫ് ബറോഡ - മണപ്പുറം ധാരണാപത്രം ഒപ്പുവച്ചു
Tuesday, February 18, 2025 11:39 PM IST
കൊച്ചി: ബാങ്ക് ഓഫ് ബറോഡ, മണപ്പുറം ഗ്രൂപ്പുമായി ബറോഡ ക്ലാസിക് സാലറി പാക്കേജ് ഓഫറുകൾ ജീവനക്കാർക്ക് ലഭ്യമാക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു.
ജീവനക്കാർക്ക് സൗജന്യ, സമഗ്ര, വ്യക്തിഗത അപകട ഇൻഷ്വറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതാണു പദ്ധതി.
മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.പി. നന്ദകുമാർ, ബാങ്കിന്റെ എറണാകുളം സോൺ മേധാവി ശ്രീജിത്ത് കൊട്ടാരത്തിൽ, സിഎച്ച്ആർഒ പി.ആർ. രഞ്ജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.