എൽഐസിയിൽ ‘വൺ മാൻ ഓഫീസ്’ സേവനം
Tuesday, February 18, 2025 11:39 PM IST
കൊച്ചി: തടസരഹിതമായ ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ എൽഐസി ‘വൺ മാൻ ഓഫീസ്’ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി.
പോളിസികളെക്കുറിച്ചുള്ള വിവരങ്ങൾക്കുപുറമെ, പ്രീമിയം കാൽക്കുലേറ്റർ, ഇ-നാക് രജിസ്ട്രേഷൻ, വിലാസം മാറ്റൽ, ഓൺലൈൻ ലോൺ അപേക്ഷകൾ, പ്രീമിയം അടവുകൾ, ക്ലെയിം സെറ്റിൽമെന്റുകൾ എന്നിവയ്ക്കുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക.