ഡൽഹിയിൽ 27.4 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
Tuesday, April 1, 2025 1:17 AM IST
ന്യൂഡൽഹി: ഡൽഹി പോലീസും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ചേർന്ന് ഡൽഹിയിൽ 27.4 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി.
നാലു നൈജീരിയക്കാരടക്കം അഞ്ചു പേർ അറസ്റ്റിലായി. ക്രിസ്റ്റൽ മെത്താംഫെറ്റമിൻ, അഫ്ഗാൻ ഹെറോയിൻ, എംഡിഎംഎ എന്നിവയാണ് പിടികൂടിയത്.