സിബിഎസ്ഇ പത്താം ക്ലാസ് വാർഷിക പരീക്ഷ ഇനി രണ്ടു തവണ
Wednesday, February 26, 2025 12:33 AM IST
ന്യൂഡൽഹി: സിബിഎസ് പത്താം ക്ലാസ് വാർഷിക പരീക്ഷ അടുത്ത വർഷം മുതൽ രണ്ടു തവണ നടത്തും. പരീക്ഷാ പരിഷ്കരണത്തിനുള്ള കരടിന് ഇന്നലെ സിബിഎസ്ഇ അംഗീകാരം നല്കി.
ആഗ്യ ഘട്ടം പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് ആറുവരെയും രണ്ടാം ഘട്ടം മേയ് അഞ്ചു മുതൽ 20 വരെയും നടക്കും. പുതിയ രീതിയനുസരിച്ച് വിദ്യാർഥിക്ക് രണ്ടു പരീക്ഷകളും എഴുതാൻ സാധിക്കും. കൂടുതൽ മാർക്ക് ലഭിക്കുന്നത് രേഖപ്പെടുത്തും.