പിയൂഷ് ഗോയലുമൊത്ത് തരൂരിന്റെ സെൽഫി
Wednesday, February 26, 2025 1:26 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനത്തിലെ നേട്ടങ്ങളെയും ഇടതുസർക്കാരിന്റെ വ്യവസായ വികസനത്തെയും പ്രകീർത്തിച്ച വിവാദത്തിനു പിന്നാലെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമൊത്തുള്ള ശശി തരൂരിന്റെ സെൽഫിയും ചർച്ചയായി.
ബ്രിട്ടന്റെ വാണിജ്യ, വ്യാപാര സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ്, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവരോടൊത്തുള്ള സെൽഫി ഫോട്ടോയാണു തരൂർ ഇന്നലെ എക്സിൽ പോസ്റ്റ് ചെയ്തത്.
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ പുനരാരംഭിച്ചതിനെ തരൂർ സ്വാഗതം ചെയ്യുകയും ചെയ്തു.വിവാദങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് തരൂർ വ്യക്തമാക്കി.""അജ്ഞത ആനന്ദമാകുന്നിടത്ത്, ജ്ഞാനിയാകുന്നതു മണ്ടത്തരമാണ്’’ എന്ന തരൂരിന്റെ എക്സിലെ പരാമർശവും ചർച്ചയാണ്.