ആശാ വർക്കർമാർക്കു പിന്തുണയുമായി ആനി രാജ
Tuesday, February 25, 2025 2:13 AM IST
ന്യൂഡൽഹി: വേതനവർധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരെ പിന്തുണച്ച് സിപിഐ നേതാവ് ആനി രാജ.
രാജ്യത്താകമാനം ആശാ വർക്കർമാർ സമരത്തിലാണെന്നും അവർ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.
സമയം കണക്കിലെടുക്കാതെ ദിവസം മുഴുവനും അധ്വാനിക്കുന്ന ആശാ വർക്കർമാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം.
അവരെ തൊഴിലാളികളായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാരുകൾ സ്വീകരിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. എളമരം കരീം അടക്കമുള്ള സിപിഎം നേതാക്കൾ സമരത്തെ തള്ളിപ്പറയുന്നതിനിടെയാണ് ആനി രാജ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.