ഭാസുരാംഗന് മുൻകൂർ ജാമ്യം
Wednesday, February 26, 2025 1:26 AM IST
ന്യൂഡൽഹി: തിരുവനന്തപുരം ജില്ലയിലെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ മുൻ നേതാവുമായ എൻ. ഭാസുരാംഗന് സുപ്രീംകോടതി വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.
അന്വേഷണവുമായി സഹകരിക്കണം, അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഭാസുരാംഗന് ഹൈക്കോടതി കഴിഞ്ഞമാസം ജാമ്യം അനുവദിച്ചിരുന്നു.