വിജേന്ദർ ഗുപ്ത ഡൽഹി സ്പീക്കർ
Tuesday, February 25, 2025 2:13 AM IST
ന്യൂഡൽഹി: എട്ടാം ഡൽഹി നിയമസഭയുടെ സ്പീക്കറായി വിജേന്ദർ ഗുപ്തയെ തെരഞ്ഞെടുത്തു.
മൂന്നാംതവണ എംഎൽഎയാകുന്ന വിജേന്ദർ കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. വിജേന്ദറിനെ സ്പീക്കറാക്കണമെന്ന മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രമേയം സഭയിൽ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന നിയമസഭയുടെ ആദ്യസമ്മേളനത്തിൽ മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളുമടങ്ങുന്ന എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു.