വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഘോഷിച്ചു
Wednesday, February 26, 2025 12:33 AM IST
ഇന്‍ഡോര്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ഇന്‍ഡോര്‍ ഉദയ്നഗറിലെ റാണി മരിയ പള്ളിയില്‍ ആഘോഷിച്ചു.
സിസ്റ്ററുടെ കബറിടമുള്ള പള്ളിയില്‍ നടന്ന സമൂഹബലിയില്‍ ഖാണ്ഡുവ ബിഷപ് ഡോ. അഗസ്റ്റിന് മഠത്തിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്‍ഡോര്‍ ബിഷപ് ഡോ. തോമസ് മാത്യു, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, അമരാവതി ബിഷപ് ഡോ. മാല്‍ക്കം സെക്വേര, ഫാ. വര്‍ഗീസ് കോളുതറ, ഫാ. ജോസഫ് പാലത്തിങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
തുടര്‍ന്നു നടന്ന സമ്മേളനത്തില്‍, എഫ്സിസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജ്യോതിസ്, അമല പ്രോവിന്‍സ് പ്രൊവിന്‍ഷ്യൽ സിസ്റ്റര്‍ പ്രഭ, സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി എന്നിവര്‍ പ്രസംഗിച്ചു.