മദ്യനയം: ഡൽഹി സർക്കാരിന് 2002 കോടിയുടെ നഷ്ടമെന്ന്
Wednesday, February 26, 2025 1:26 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാർ 2021 നവംബറിൽ നടപ്പിലാക്കിയ മദ്യനയം മൂലം ഡൽഹി സർക്കാരിന് 2002.68 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു സിഎജി റിപ്പോർട്ട്.
മദ്യനയത്തിൽ എഎപി സർക്കാരിന്റെ സാന്പത്തിക ക്രമക്കേടുകൾ വിവരിക്കുന്ന സിഎജിയുടെ 14 റിപ്പോർട്ടുകളാണ് ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രി രേഖ ഗുപ്ത സമർപ്പിച്ചത്.
ലഫ്. ഗവർണർ വി.കെ. സക്സേനയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് അതിഷിയടക്കമുള്ള 21 എഎപി എംഎൽഎമാരെ മൂന്നു ദിവസത്തേക്ക് സ്പീക്കർ സസ്പെൻഡ് ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ബി.ആർ. അംബേദ്കറുടെയും ഭഗത് സിംഗിന്റെയും ഫോട്ടോകൾ നീക്കം ചെയ്തുവെന്നാരോപിച്ചായിരുന്നു എഎപിയുടെ പ്രതിഷേധം.