മുഹമ്മദ് സലിം വീണ്ടും സിപിഎം ബംഗാൾ സെക്രട്ടറി
Wednesday, February 26, 2025 12:33 AM IST
കോൽക്കത്ത: സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിമിനെ വീണ്ടും തെരഞ്ഞെടുത്തു.
ഹൂഗ്ലി ജില്ലയിലെ ഡാങ്കുനിയിൽ നടന്ന 27-ാം പാർട്ടി കോൺഗ്രസിൽ 80 അംഗ സംസ്ഥാന സമിതിയെയും തെരഞ്ഞെടുത്തു. ഇവരിൽ 14 പേർ വനിതകളാണ്. തുടർച്ചയായ രണ്ടാം തവണയാണ് സലിം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത്.