തെലുങ്കാന തുരങ്ക അപകടം; രക്ഷാപ്രവർത്തനത്തിനു തടസം ശക്തമായ ജലപ്രവാഹം
Wednesday, February 26, 2025 12:33 AM IST
ഹൈദരാബാദ്: തെലുങ്കാന നാഗര്കര്ണൂല് എസ്എൽബിസി തുരങ്കത്തിലേക്കുള്ള വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതായി ജലസേചന മന്ത്രി ഉത്തം കുമാർ റെഡ്ഢി.
അപകടസ്ഥലം ചെളിയും അവശിഷ്ടങ്ങളുംകൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. തുരങ്കത്തിലെ വിടവിലൂടെയുള്ള ജലപ്രവാഹം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ ജീവൻ പോലും അപകടത്തിലാക്കിയേക്കാമെന്നും മന്ത്രി പറഞ്ഞു.
എട്ട് പേരാണു തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിലേക്ക് തുടർച്ചയായി ഓക്സിജൻ പന്പ് ചെയ്യുന്നുണ്ടെങ്കിലും ഇവരിൽനിന്ന് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. തൊഴിലാളികളെ രക്ഷപ്പെടുത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്.