നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിൽ പോകാൻ അനുമതി
Wednesday, December 13, 2023 3:06 AM IST
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മകളെ സന്ദർശിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയില്ലാതെ സ്വന്തം ഉത്തരവാദിത്വത്തിൽ യാത്ര ചെയ്യാനാണ് അനുമതി. 2017 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച യാത്രാനിർദേശത്തിൽ ഇളവു വരുത്തിയാണ് അനുമതി നൽകിയിരിക്കുന്നത്.
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണു നിമിഷപ്രിയയ്ക്കു വധശിക്ഷ വിധിച്ചത്.