മുനമ്പം വഖഫ് ഭൂമിയല്ലെന്ന സത്യം സര്‍ക്കാര്‍ അംഗീകരിക്കണം: ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
Monday, January 6, 2025 4:46 AM IST
വൈപ്പിന്‍: മുനമ്പം വഖഫ് ഭൂമിയല്ല എന്ന സത്യം വഖഫ് ബോര്‍ഡും കേരള സര്‍ക്കാരും അംഗീകരിക്കണമെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍.
മുനമ്പം ഭൂപ്രശ്നത്തെ തുടര്‍ന്ന് നടന്നുവരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്. മുനമ്പത്ത് താമസിക്കുന്ന സാധാരണക്കാരുടെ റവന്യു അവകാശങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിച്ചു കിട്ടാനും മുനമ്പം ജുഡീഷല്‍ കമ്മീഷന്റെ തീരുമാനങ്ങള്‍ താമസംകൂടാതെ ഉണ്ടാകാനും അതുവഴി സാധാരണ ജനങ്ങള്‍ക്ക് സാമൂഹ്യനീതി വൈകാതെ ലഭിക്കാനും നടപടി ഉണ്ടാകണമെന്ന് ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍, കൊച്ചി രൂപത വികാരി ജനറല്‍ മോണ്‍.ഷൈജു പര്യാത്തുശേരി, വരാപ്പുഴ അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ഹൈബി ഈഡന് എംപി, ടി.ജെ.വിനോദ് എംഎല്‍എ, മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെസിബിസി ഡെപ്യുട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, പിആര്‍ഒ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎല്‍സിഎ സംസ്ഥാന സെക്രട്ടറി ജോസി കരുമാഞ്ചേരി, കൊച്ചി രൂപത ചാന്‍സലര്‍ ഫാ. ജോണി സേവ്യര്‍ പുതുക്കാട്, ഫാ. ജോഷി മയ്യാറ്റില്‍, മനുഷ്യച്ചങ്ങല കമ്മിറ്റി ചെയര്മാന് ഫാ. പോള്‍ തുണ്ടിയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ ഒളിപറമ്പില്‍, ഷാജി ജോര്‍ജ്, സി.ജെ പോള്‍, റോയ് പാളയത്തില്‍, ബിജു പുത്തന്‍വീട്ടില്‍, മേരി ഗ്രേയ്സ്, എബി തട്ടാരുപറമ്പില്‍, മാത്യു ലിക്ചന്‍ റോയ്, നിക്സണ് വേണാട്ട്, ഫാ. ഫ്രാന്‍സിസ് പൂപ്പാടി എന്നിവര്‍ പ്രസംഗിച്ചു.