മാഡ്രിഡ്: ലാലീഗ ഫുട്ബോളിലെ അത്ലറ്റിക്കോ മാഡ്രിഡ്-സെൽറ്റ വിഗോ മത്സരം സമനിലയിൽ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
സെൽറ്റ വിഗോ താരത്തിന്റെ ഓൺ ഗോളാണ് അത്ലറ്റിക്കോയുടെ ഗോൾ. ഇയാഗോ ആസ്പാസാണ് സെൽറ്റ വിഗോയ്ക്കായി ഗോൾ നേടിയത്.
മത്സരം സമനിലയായതോടെ അത്ലറ്റിക്കോ മാഡ്രിഡിന് 13 പോയിന്റും സെൽറ്റ വിഗോയ്ക്ക് ആറ് പോയിന്റുമായി. ലീഗ് ടേബിളിൽ അത്ലറ്റിക്കോ എട്ടാമതും സെൽറ്റ വിഗോ 16-ാം സ്ഥാനത്തുമാണ്.
Tags : athletico madrid vs celta vigo match drawn