x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഷേ​ഖ് സാ​ലി​ഹ് ബി​ൻ ഫൗ​സാ​ൻ സൗ​ദി ഗ്രാ​ൻ​ഡ് മു​ഫ്തി


Published: October 24, 2025 10:54 AM IST | Updated: October 24, 2025 10:54 AM IST

ദു​ബാ​യി: സൗ​ദി അ​റേ​ബ്യ​യു​ടെ ഗ്രാ​ൻ​ഡ് മു​ഫ്തി​യാ​യി ഷേ​ഖ് സാ​ലി​ഹ് ബി​ൻ ഫൗ​സാ​ൻ അ​ൽ ഫൗ​സാ​നെ (90) നി​യ​മി​ച്ചു. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ ശി​പാ​ർ​ശ​പ്ര​കാ​രം സ​ൽ​മാ​ൻ രാ​ജാ​വാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്.

സെ​പ്റ്റം​ബ​റി​ൽ അ​ന്ത​രി​ച്ച ഷേ​ഖ് അ​ബ്ദു​ൾ​അ​സീ​സ് ബി​ൻ അ​ബ്ദു​ള്ള അ​ൽ-​ഷേ​ഖി​നു പ​ക​ര​മാ​ണ് ഇ​ദ്ദേ​ഹം ഗ്രാ​ൻ​ഡ് മു​ഫ്തി​യാ​യ​ത്. ലോ​ക​ത്തെ സു​ന്നി മു​സ്‌​ലിം​ക​ളു​ടെ പ​ര​മോ​ന്ന​ത പു​രോ​ഹി​ത​ന്മാ​രി​ലൊ​രാ​ളാ​ണ് ഗ്രാ​ൻ​ഡ് മു​ഫ്തി.

1935 സെ​പ്റ്റം​ബ​ർ 28ന് ​സൗ​ദി​യി​ലെ അ​ൽ-​ഖാ​സിം പ്ര​വി​ശ്യ​യി​ലാ​ണ് ഷേ​ഖ് സാ​ലി​ഹ് ജ​നി​ച്ച​ത്. തീ​വ്ര യാ​ഥാ​സ്ഥി​തി​ക പ​ണ്ഡി​ത​നാ​യാ​ണ് ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന​ത്. ഷി​യാ വി​ഭാ​ഗ​ത്തി​നെ​തി​രേ ക​ടു​ത്ത നി​ല​പാ​ടാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.

ഷി​യാ മു​സ്‌​ലിം​ക​ൾ സാ​ത്താ​ന്‍റെ സ​ഹോ​ദ​ര​ന്മാ​രാ​ണെ​ന്ന് 2017ൽ ​ഇ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു.

Tags : Sheikh Salih bin Fawzan Saudi Grand Mufti

Recent News

Up