x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

എ​ഡ്മ​ന്‍റ​ൺ സെ​ന്‍റ് ജേ​ക്ക​ബ്സ് പ​ള്ളി​യു​ടെ ഇ​ട​വ​ക​ദി​നം ഗം​ഭീ​ര​മാ​യി

ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​റി
Published: October 23, 2025 04:09 PM IST | Updated: October 23, 2025 04:09 PM IST

എ​ഡ്മ​ന്‍റ​ൺ: സെ​ന്‍റ് ജേ​ക്ക​ബ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ഡ്മ​ന്‍റ്ൺ നോ​ർ​ത്ത് ഗേ​റ്റ് ല​യ​ൺ​സ് റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ഇ​ട​വ​ക ദി​നം ആ​ച​രി​ച്ചു.

ഇ​ട​വ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക സെ​ക്ര​ട്ട​റി ജോ​ർ​ജി ചെ​റി​യാ​ൻ വ​ർ​ഗീ​സ് വ​ലി​യ​വീ​ട്ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പൂ​തി​യോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ൽ​ബ​ർ​ട്ട പ്രൊ​വി​ൻ​ഷ്യ​ൽ ഗ​വ​ൺ​മെ​ന്‍റി​ലെ മ​ന്ത്രി ഡെ​ൽ നെ​ല്ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​റി​യ​ന്‍റ​ൽ ഓ​ർ​ത്ത​ഡോ​ക്സ് കൂ​ട്ടാ​യ്മ​യി​ൽ​പ്പെ​ട്ട കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ ഫാ. ​റ​വീ​സ് റാ​ഫൈ​ൽ, എ​ത്യോ​പ്യ​ൻ തൗ​ഹീ​ദോ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ ഫാ. ​ഹാ​ലേ​മ​റി​യം ല​കേ​വ് ബെ​ല, എ​ഡ്മ​ന്‍റ​ൺ കാ​ത്ത​ലി​ക് റി​ലീ​ജി​യ​സ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ സാ​ന്ദ്ര ട​ല്ല​റി​ക്കോ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

 

K-Rail Survey

ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ചെ​റി​യാ​ൻ, ട്ര​സ്റ്റി ജി​മ്മി ഏ​ബ്ര​ഹാം, ക​നേ​ഡി​യ​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം എ​ബി ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റെ​നി തോ​മ​സ് ന​ന്ദി പ്ര​സം​ഗം ന​ട​ത്തി. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി ഇ​ട​വ​ക ദി​നം സ​മാ​പി​ച്ചു.

ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റെ​നി തോ​മ​സ്, ആ​ന്‍റു പീ​റ്റ​ർ, മ​റ്റ് ആ​ധ്യാ​ത്മി​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, ഫു​ഡ് ക​മ്മി​റ്റി, പാ​രി​ഷ് വോ​ള​ന്‍റി​യേ​ഴ്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ച​ത്.

Tags : parish day st jacobs church edmonton

Recent News

Up