x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഉ​ത്സ​വ ല​ഹ​രി​യി​ൽ ഫി​ല​ഡ​ൽ​ഫി​യ, ഫോ​മാ മി​ഡ് ടെം ​ജ​ന​റ​ൽ​ബോ​ഡി ശ​നി​യാ​ഴ്ച

രാജു ശങ്കരത്തിൽ
Published: October 24, 2025 10:29 AM IST | Updated: October 24, 2025 10:29 AM IST

ഫി​ല​ഡ​ൽ​ഫി​യ: ലോ​ക മ​ല​യാ​ളി​ക​ളു​ടെ  സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ മി​ഡ് ടെം ​ജ​ന​റ​ൽ​ബോ​ഡി യോ​ഗം  ഒ​ക്ടോ​ബ​ർ 25 ശ​നി​യാ​ഴ്ച. ഫി​ല​ഡ​ൽ​ഫി​യ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ലു പു​ന്നൂ​സ് സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ജോ​യി​ൻ സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, ജോ​യി​ൻ സെ​ക്ര​ട്ട​റി അ​നു​പ​മ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​രു​ന്ന ഫോ​മ എ​ക്സി​ക്യൂ​ട്ടീ​വ് ടീം ​നേ​രി​ട്ടാ​ണ് മി​ഡ് ടെ​റ​മ് ജ​ന​റ​ൽ​ബോ​ഡി ന​ട​ത്തപ്പെടുന്നത്. ഫി​ല​ഡ​ൽ​ഫി​യി​ൽ നി​ന്നു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ലു പു​ന്നൂ​സി​ന്‍റെ പ്ര​ത്യേ​ക ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് മി​ഡ് ടെം ​ജ​ന​റ​ൽ​ബോ​ഡി ഫി​ലാ​ഡ​ൽ​ഫീ​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.

ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ജ​ന​റ​ൽ ബോ​ഡി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തി​ച്ചേ​രു​ന്ന വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ​ക്കാ​യി റാ​ഡി​സ​ൺ ഹോ​ട്ട​ലി​ൽ (Raddison Hotel 2400 Old Lincoln Hwy, Trevose, PA 19053) നേ​ര​ത്തെ ബ്ലോ​ക്ക് ചെ​യ്തി​രു​ന്ന 40 മു​റി​ക​ളു​ടെ​യും ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​യി​ കഴിഞ്ഞു. ജ​ന​റ​ൽ​ബോ​ഡി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി ഏ​ക​ദേ​ശം നൂ​റോ​ളം ആ​ളു​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ത​ന്നെ എ​ത്തി​ച്ചേ​രു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ 25 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​നാ​ഷ​ണ​ൽ ക​മ്മി​റ്റി തു​ട​ങ്ങി, 11ന് ​ജ​ന​റ​ൽ ബോ​ഡി, ഉ​ച്ച​യ്ക്ക് 12 മ​ണി മു​ത​ൽ ഒ​ന്നു വ​രെ ല​ഞ്ച് ടൈം, ​ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ ബൈ​ലോ അ​മെ​ൻ​ഡ്മെ​ന്റ്, അ​തി​നു​ശേ​ഷം മൂ​ന്ന​ര​യ്ക്ക് റീ​ജി​യ​ന്റെ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫ്, നാ​ലു​മ​ണി​ക്ക് ബി​സി​ന​സ് ഫോ​റ​ത്തി​ന്റെ നാ​ഷ​ണ​ൽ കി​ക്കോ​ഫ്, അ​ഞ്ചു​മ​ണി​യോ​ടെ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​ക്കി​യി​രി​ക്കു​ന്ന അ​തി​മ​നോ​ഹ​ര​മാ​യ ക​ലാ​സ​ന്ധ്യ എ​ന്നി​വ​യാ​ണ് പ്രോ​ഗ്രാ​മു​ക​ൾ.

വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും, ന​യ​ന മ​നോ​ഹ​ര​ങ്ങ​ളാ​യ ക​ലാ പ​രി​പാ​ടി​ക​ളും തീ​ർ​ത്തും സൗ​ജ​ന്യ​മാ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫോ​മ എ​ക്സി​ക്യൂ​ട്ടീ​വ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും, മി​ഡ് അ​റ്റ്ലാ​ന്റി​ക് റീ​ജ​ണ​ൽ ആ​ർ വി ​പി പ​ത്മ​രാ​ജ​ൻ, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പേ​ഴ്സ് ജി​യോ ജോ​സ​ഫ്, ഷാ​ജി മ​റ്റ​ത്താ​നി എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

 

K-Rail Survey

Tags : FOMAA MidTerm General Body

Recent News

Up