ലുധിയാന: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ലുധിയാന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽപിതാവുമായ പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ഈ മാസം 26 മുതല്‍ നവംബർ രണ്ട് വരെയുള്ള ദിവസങ്ങളിൽ ഭക്തിയാദരവുകളോട് കൂടി ആഘോഷിക്കുന്നു.
പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിലെ പെരുങ്കുളം മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി റവ. ഫാ. അജി എബ്രഹാം 29 മുതല്‍ നവംബർ ഒന്ന് വരെ വൈകുന്നേരം 6.45ന് സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷയ്ക്കും നേതൃത്വം നൽകും.

ഞായറാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്കാരത്തെ തുടർന്ന് പെരുന്നാൾ കോടിയേറ്റ് ഇടവക വികാരി റവ. ഫാ. ഉമ്മൻ മാത്യു നിർവഹിച്ചു. നവംബർ ഒന്നിന് രാത്രി എട്ടിന് നഗരം ചുറ്റിയുളള ഭക്തി നിർഭരമായ റാസയും ആശീർവാദവും നടക്കും.
രണ്ടിന് രാവിലെ 7.30ന് പദയാത്രകർക്ക് സ്വീകരണം നൽകും. എട്ടിന് പ്രഭാതനമസ്കാരം തുടർന്ന് ഒമ്പതിന് വിശൂദ്ധ മൂന്നിന്മേൽ കുർബാന, 11ന് പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ്, 12ന് പെരുന്നാൾ കോടിയിറക്ക്.
ഇടവക വികാരി റവ. ഫാ. ഉമ്മൻ മാത്യു, സെക്രട്ടറി ഡോ. പ്രദീപ് രാജൻ, ട്രസ്റ്റി കെ.പി. അലക്സാണ്ടർ എന്നിവർ പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാളിനും ഇടവകയുടെ കൺവൻഷനും ക്രമീകരണങ്ങൾക്ക് ഏകോപനം നൽകും.
Tags : Mar Gregorios Church Ludhiana Feast