വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റിന്റെ അധികാര പരിധികളെ കുറിച്ചും പ്രധാനമായി അധിക തീരുവകൾ ചുമത്തുന്നതിലെ അധികാരവും അധികാരം ഇല്ലായ്മയും ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികളിൽ യുഎസ് സുപ്രീംകോടതി നവംബർ അഞ്ച് മുതൽ വാദം കേൾക്കും.
തീരുവകളേക്കാൾ പ്രധാനമായ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുവാനാണ് വാദങ്ങളിലൂടെ ഇരുപക്ഷവും ശ്രമിക്കുന്നത്. അടിയന്തിരാവസ്ഥയെ കൂട്ട് പിടിച്ചാണ് ട്രംപ് അധിക തീരുവകൾ ചുമത്തുവാൻ തീരുമാനിച്ചത്.
ഇതിനു പ്രസിഡന്റ് പ്രധാനമായും ഉദ്ധരിച്ചു കൊണ്ടിരിക്കുന്നത് 1798ലെ ഒരു നിയമം ആണ്. അടിയന്തിരാവസ്ഥയിലെ അധികാരങ്ങൾ ഉദ്ധരിച്ചാണ് യുഎസ് നഗരങ്ങളിൽ ഫെഡറൽ ട്രൂപുകളെ നിയോഗിച്ചത്. വളരെ വിശാലമായ അധികാരങ്ങൾ തനിക്കു ഈ നിയമം നൽകുന്നുണ്ട് എന്ന് പ്രസിഡന്റ് അവകാശപ്പെടുന്നു.
അന്താരാഷ്ട്ര വ്യാപാരത്തിൽ പുതുക്കിയ(അധിക) തീരുവകൾ ഏർപ്പെടുത്തിയതും ഇതേ അധികാരം ഉദ്ധരിച്ചാണ്. 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർസ് ആക്ട് (1977ലെ ഐഇഇപിഎ) പ്രകാരം തനിക്കു വിദേശ രാജ്യങ്ങളുടെ മേൽ തീരുവയും അധിക തീരുവയും ചുമത്താൻ അധികാരം ഉണ്ടെന്നാണ് ട്രംപിന്റെ വാദം.
എന്നാൽ മൂന്നു കീഴ്കോടതികൾ പ്രസിഡന്റിന് അങ്ങനെ അധികാരം ഒന്നും ഭരണഘടന നൽകുന്നില്ലെന്ന് വിധിച്ചു. ട്രംപിന്റെ അടിയെന്തിരവസ്ഥ അധികാരങ്ങളെക്കുറിച്ചു സുപ്രധാനമായ വിധി പുറപ്പെടുവിക്കുവാൻ കോടതിക്ക് കഴിയും.
ഈ വിധിയെ കാത്തിരിക്കുകയാണ് അമേരിക്കയിലെ നിയമ പണ്ഡിതരും സാധാരണ ജനങ്ങളും വിദേശ രാജ്യങ്ങളും എല്ലാം. ദീർഘ കാലത്തേക്ക് എല്ലാ രംഗങ്ങളിലും വലിയ സ്വാധീനം ഈ വിധിക്കു ചെലുത്തുവാൻ കഴിയും.
യുഎസ് സുപ്രീം കോടതിക്ക് യുഎസ് പ്രസിഡന്റിന്റെ എമർജൻസി അധികാരങ്ങൾക്കു പരിധി നിശ്ചയിക്കുവാൻ കഴിയുമോ എന്ന ചോദ്യത്തിനും ഉത്തരം നല്കാൻ ഈ കേസിലെ വിധിക്ക് കഴിയും. യുഎസ് കോൺഗ്രസിന്, പ്രസിഡന്റിനല്ല, തീരുവകൾ ഏർപെടുത്തുവാനുള്ള അധികാരം ഭരണഘടന നൽകുന്നുണ്ട്.
1930നു ശേഷം യുഎസ് കോൺഗ്രസ് പ്രസിഡന്റുമാർക്ക് നിലവിലുള്ള തീരുവകൾ അഡ്ജസ്റ്റ് ചെയ്യുവാനും അവ ഉപയോഗിച്ച് യുഎസ് നാഷണൽ സെക്യൂരിറ്റിയെയും വ്യവസായങ്ങളെയും സംരക്ഷിക്കുവാനും അധികാരം നൽകുന്നു.
ഇതിനു മുൻപ് ഒരു പ്രസിഡന്റും ഉപയോഗിച്ചിട്ടില്ലാത്ത തീരുവകളാണ് ഈ വർഷം ട്രംപ് ഏർപ്പെടുത്തിയത്. ട്രംപിന്റെ തീരുവകൾ സ്റ്റീൽ, അലുമിനിയം സാധനങ്ങൾക്ക് ട്രേഡ് എക്സ്പാൻഷൻ ആക്ടിലെ സെക്ഷൻ 232ലൂടെ ലഭിക്കുന്ന പ്രത്യേക സംരക്ഷണം നില നിർത്തുന്നു.
രാജ്യങ്ങൾക്കു ഒരു തീരുവ ഏർപെടുത്തിയപ്പോൾ എല്ലാ ഉത്പന്നങ്ങൾക്കും ഒരേ നിരക്കാണ് ട്രംപ് ഏർപ്പെടുത്തുന്നത്. വിവിധ സാധനങ്ങൾക്ക് വിവിധ താരിഫുകൾ ആവശ്യമാണ് എന്ന നിർദേശം ഉയർന്നിട്ടുണ്ട്.
ട്രംപ് ഇന്റർനാഷണൽ ഇക്കണോമിക് എമർജൻസി പവർസ് ആക്ട് ഉദ്ധരിച്ചു പ്രതിരോധം തീർക്കുന്നു. ഇതനുസരിച്ചു സാമ്പത്തിക ഇടപാടുകൾ ചില രാജ്യങ്ങളുമായി വേണ്ടെന്നു തീരുമാനിക്കുവാനും തീരുവകൾ മരവിപ്പിക്കുവാനും ഒരു അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടെ പ്രസിഡന്റിന് കഴിയും.
ഇത് പലപ്പോഴും ഒരു ശത്രു ഭാഗത്തുള്ള രാജ്യങ്ങൾക്കോ വ്യക്തികൾക്കോ എതിരേ സ്വീകരിക്കുന്ന നടപടിയാണ്. ഒരു എമർജൻസി സാഹചര്യം ഉണ്ടാകുന്നതു വ്യക്തികളോ രാജ്യങ്ങളോ യുഎസിനെതിരേ സ്വീകരിക്കുന്ന ശത്രു നിലപാടുകളെ ആശ്രയിച്ചാണ്.
തീരുവകൾക്കെതിരായ കേസ് പുതിയ തീരുവകൾ തങ്ങളുടെ താത്പര്യങ്ങളെ ഹനിക്കുന്നു എന്നാരോപിച്ചു ചെറുകിട വ്യവസായികൾ ഫയൽ ചെയ്തതാണ്. രണ്ടു ഫെഡറൽ കോടതികളും യുഎസ് കോർട് ഓഫ് ഇന്റർനാഷണൽ ട്രെയ്ഡും ഇതിനകം ഈ തീരുവകൾ ഏർപെടുത്തുവാൻ പ്രസിഡന്റിന് അധികാരം ഇല്ല എന്ന് വിധിച്ചിട്ടുണ്ട്.
Tags : donald trump usa supreme court