x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ദൈ​വ​ശാ​സ്ത്ര ഡി​പ്ലോ​മ: പ്ര​ഥ​മ ബാ​ച്ചി​ലെ 22 പേ​ർ​ക്ക് ബി​രു​ദം

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: October 24, 2025 02:35 PM IST | Updated: October 24, 2025 02:38 PM IST

ഡാ​ള​സ്: കോ​ട്ട​യം വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ കീ​ഴി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ മ​ത​ബോ​ധ​ന ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റാ​യ മാ​ർ​ത്തോ​മ്മാ തി​യോ​ള​ജി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​ൽ ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ 22 അ​ൽ​മാ​യ​ർ ഡി​പ്ലോ​മ ബി​രു​ദം നേ​ടി.

വി​ശ്വാ​സ പ​രി​ശീ​ല​ന ച​രി​ത്ര​ത്തി​ലെ ഈ ​സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലി​ന് സാ​ക്ഷ്യം വ​ഹി​ച്ചു​കൊ​ണ്ട് മി​ഷ​ൻ സ​ൺ​ഡേ ദി​ന​ത്തി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ന​ട​ന്നു. ഫൊ​റോ​നാ വി​കാ​രി റ​വ.​ഫാ. സി​ബി സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചീ​റ്റ​ത്തോ​ട്ട​ത്ത്‌ ച​ട​ങ്ങി​ൽ ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി​യ 22 ബി​രു​ദ​ധാ​രി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ഡി​പ്ലോ​മാ​യും വി​ത​ര​ണം ചെ​യ്തു.

 

K-Rail Survey

ഫാ. ​സി​ബി സെ​ബാ​സ്റ്റ്യ​ൻ ബി​രു​ദ​ധാ​രി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. ദേ​വാ​ല​യ​ത്തി​ലെ ആ​ദ്യ​ത്തെ തി​യോ​ള​ജി ബി​രു​ദ​ധാ​രി​ക​ളു​ടെ ബാ​ച്ചാ​ണി​ത്. റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്ത ദൈ​വ​ശാ​സ്ത്ര ബി​രു​ദ​മാ​ണി​ത്.

ദൈ​വ​ത്തെ​യും സ​ഭ​യെ​യും കു​റി​ച്ച് ആ​ഴ​ത്തി​ൽ അ​റി​യു​ന്ന​തി​നും വി​ശ്വാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി മു​തി​ർ​ന്ന​വ​ർ​ക്കാ​യി രൂ​പീ​ക​രി​ച്ച ഈ ​കോ​ഴ്‌​സ് ചി​ക്കാ​ഗോ രൂ​പ​ത​യി​ൽ 2019നു ​ആ​രം​ഭി​ച്ചു.

ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും വി​ശ്വാ​സ പ​രി​ശീ​ല​ന അ​ധ്യാ​പ​ക​രും ബി​രു​ദ​ധാ​രി​ക​ളെ അ​നു​മോ​ദി​ക്കാ​നാ​യി ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മാ​നു​വ​ൽ ജോ​സ​ഫ് (സൗ​ത്ത് സോ​ൺ), എ​ലി​സ​ബ​ത്ത് ആ​ന്‍റ​ണി (ഇ​ട​വ​ക) എ​ന്നി​വ​ർ ആ​യി​രു​ന്നു കോ​ഓ​ർ​ഡി​നേ​ർ​മാ​ർ.

Tags : St Thomas Church Diploma Award Dallas

Recent News

Up