ബോൾട്ടൺ: യുകെയിലെ മലയാളി സംഘടനകളിൽ ഒന്നായ ബോൾട്ടൺ മലയാളി അസോസിയേഷന്റെ(ബിഎംഎ) ഓണാഘോഷ പരിപാടി "ചിങ്ങനിലാവ് 2025' ഈ മാസം 27ന് സംഘടിപ്പിക്കും.
ബോൾട്ടൺ ഫാൻവർത്തിലെ ട്രിനിറ്റി ചർച്ച് ഹാളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പരിപാടി. ഒരാൾക്ക് 15 പൗണ്ടാണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
കലാഭവൻ ദിലീപും പിന്നണി ഗാന രംഗത്തെ പ്രമുഖരും ചേർന്ന് അവതരിപ്പിക്കുന്ന "ചിങ്ങനിലാവ് കോമഡി ആൻഡ് മ്യൂസിക്കൽ മെഗാ സ്റ്റേജ് ഷോ' ആണ് പരിപാടിയിലെ മുഖ്യ ആകർഷണം.
വിനോദ പരിപാടികളോടെ രാവിലെ 10ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന തിരുവാതിര, ബിഎംഎ നൃത്ത ക്ലാസിലെ കൊച്ചുകുട്ടികളുടെ സിനിമാറ്റിക് ഡാൻസ് തുടങ്ങി നിരവധി കലാവിരുന്നുകൾ ഒരുക്കിയിട്ടുണ്ട്.
താലപ്പൊലിയുടേയും ആർപ്പുവിളികളുടേയും ആരവത്തോടെ മാവേലി മന്നന്റെ എഴുന്നുള്ളത്തും തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ഷൈനു ക്ലെയർ മാത്യൂസ് (പ്രസിഡന്റ്): 07872 514619, റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): 07776 646163, ടോം ജോസഫ് (ട്രഷറർ): 07862 380730, ജിസി സോണി (കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റർ): 07789 680443.
Tags : Onam Celebration BMA