ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്1 ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡല പൂജ ഡിസംബർ 20ന് ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിലെ പൂജാ പാർക്കിൽ അരങ്ങേറും. രാവിലെ 5.30നു മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പ്രഭാത പൂജകളും ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ഭജനയും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാവും.
വൈകുന്നേരം 5.30നു ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പ സ്വാമിയുടെ തിരുനടയിൽ നിന്നും പൂജിച്ച അയ്യപ്പ സ്വാമിയുടെ ഛായാചിത്രവുമായി താലപ്പൊലിയുടെയും ദ്വാരക കലാസമിതി ഒരുക്കുന്ന വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൂജാ സന്നിധിയിലേക്ക് എഴുന്നെള്ളത്ത്, തുടർന്ന് മഹാദീപാരാധന.
രാത്രി ഏഴ് മുതൽ ഗുരുവായൂർ സതീഷും സംഘവും അവതരിപ്പിക്കുന്ന ഭജന. തുടർന്ന് ഹരിവരാസനം പാടി നട അടക്കും. പ്രസാദ വിതരണവും ലഘുഭക്ഷണത്തോടും കൂടി ചടങ്ങുകൾ സമാപിക്കും.
Tags : ayyappa puja delhi