എൻഎസ്എസ് എഡ്മന്റൺ ചാപ്റ്ററിന്റെ യൂത്ത് കൗൺസിൽ ഉദ്ഘാടനം ചെയ്തു
ജോസഫ് ജോൺ കാൽഗറി
Friday, April 25, 2025 1:23 PM IST
എഡ്മന്റൺ: നായർ സർവീസ് സൊസൈറ്റി ആൽബർട്ട എഡ്മന്റൺ ചാപ്റ്റർ യൂത്ത് കൗൺസിലിന്റെ ഉദ്ഘാടനകർമം കൗൺസിൽ ഓഫ് സൊസൈറ്റിസ് ഓഫ് എഡ്മന്റൺ മുൻ പ്രസിഡന്റ് പുനീത് മൻചദ്ദ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
ഈ മാസം 13ന് വിഷു ആഘോഷത്തോട് അനുബന്ധിച്ച് നടന്ന വർണാഭമായ ചടങ്ങിൽ വെച്ചായിരുന്നു ഉദ്ഘാടനം. ചടങ്ങിൽ യുത്ത് കൗൺസിൽ പ്രസിഡന്റ് കുമാരി ഇഹ നായർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ യൂത്ത് കൗൺസിൽ പ്രതിനിധികൾ, എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ്, മഹിളാ സമാജം അംഗങ്ങൾ, കുടുംബാംഗങ്ങൾ, മറ്റു വിശിഷ്ടാഥിതികൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് വിഷുക്കണിയും കൈനീട്ടവും പാരമ്പര്യ തനിമയാർന്ന സദ്യയും കലാപരിപാടികളും അരങ്ങേറി.