ഗാർലൻഡ് സെന്റ് തോമസ് പള്ളിയിൽ പെസഹ ആചരിച്ചു
അനശ്വരം മാമ്പിള്ളി
Saturday, April 19, 2025 5:24 PM IST
ഗാർലൻഡ്: ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ പുതുക്കി ഗാർലൻഡ് സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടത്തി.

ഫാ. ജെയിംസ് നിരപ്പെലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാനയും കാൽകഴുകി പെസഹാ ആചരണവും നടത്തി. ഫാ. ഡോ. തോമസ് കരിമുണ്ടക്കൽ കാൽകഴുകൽ ശുശ്രൂഷയുടെ ഭാഗമായി സഹകാർമികനായി.
ഫോട്ടോ: ബെന്നി ജോൺ