ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ഓ​രോ സം​ഘ​ങ്ങ​ൾ ഏ​പ്രി​ൽ 6, 13 എ​ന്നീ തീ​യ​തി​ക​ളി​ൽ ന്യൂ​യോ​ർ​ക്കി​ലു​ള്ള സെ​ന്‍റ് ജോ​ൺ​സ്, ശാ​ലേം, എ​ന്നീ ഇ​ട​വ​ക​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഇ​ട​വ​ക വി​കാ​രി​മാ​രാ​യ റ​വ. ജോ​ൺ​സ​ൻ ശാ​മു​വേ​ൽ, റ​വ. വി.​ടി. തോ​മ​സ് എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ക​രെ അ​താ​തു ഇ​ട​വ​ക​ക​ളി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്തു.

കോ​ൺ​ഫ്ര​ൻ​സി​ന്‍റെ സ്ഥ​ലം, തീ​യ​തി, പ്ര​സം​ഗ​ക​ർ, കോ​ൺ​ഫ്ര​ൻ​സ് തീം, ​സു​വ​നീ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, ആ​ദ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്പോ​ൺ​സ​ർ​ഷി​പ് പാ​ക്കേ​ജ് അ​തി​ലെ ആ​ക​ർ​ഷ​ണീ​യ​മാ​യ അ​വ​സ​ര​ങ്ങ​ൾ, ഫാ​മി​ലി കോ​ൺ​ഫ്ര​ൻ​സി​ൽ ക്ര​മീ​ക​രി​ക്കു​ന്ന അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന​വ​ർ​ക്കു​ള്ള ട്രാ​ക്, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കു​ള്ള ട്രാ​ക് എ​ന്നി​വ​യെ​പ്പ​റ്റി വി​വി​ധ ക​ൺ​വീ​ന​ർ​മാ​ർ പ്ര​സ്താ​വ​ന ന​ട​ത്തി.


ജൂ​ലൈ മൂന്ന് മു​ത​ൽ ആറ് വ​രെ ലോംഗ് ഐ​ല​ൻ​ഡ് മെ​ൽ​വി​ൽ മാ​രി​യ​റ്റ് ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ക്കു​ന്ന കോ​ൺ​ഫ്ര​ൻ​സി​ലേ​ക്കു എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ക​യും ഇ​ട​വ​ക​ക​ൾ ന​ൽ​കി​യ മി​ക​ച്ച പി​ന്തു​ണ​യ്ക്ക് ഇ​ട​വ​ക വി​കാ​രി​മാ​രോ​ടും ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ടും കോ​ൺ​ഫ​റ​ൻ​സ് ടീം ​ഹൃ​ദ​യം​ഗ​മാ​യ ന​ന്ദി അ​റി​യി​ച്ചു.