അച്ചാമ്മ മാത്യുവിന്റെ സംസ്കാരം ന്യൂജഴ്സിയിൽ
ജോർജ് തുമ്പയിൽ
Saturday, April 19, 2025 5:16 PM IST
ടെക്സസ്: റോയിസ് സിറ്റിയിൽ അന്തരിച്ച അച്ചാമ്മ മാത്യുവിന്റെ(80) സംസ്കാരശുശ്രൂഷകൾ ന്യൂജഴ്സിയിലെ കാർട്ടറെറ്റ് സെന്റ് ജോർജ് മലങ്കര യാക്കോബായ സിറിയൻ ആര്ച്ച്ബിഷപ് യെൽദോ മാർ തീത്തോസ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ നടക്കും.
രാമമംഗലത്ത് മൂത്തേടത്ത് വീട്ടിൽ കുര്യൻ ഉലഹന്നാൻ - അന്നമ്മ കുര്യൻ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ഷെവലിയർ ഏബ്രഹാം മാത്യു(തങ്കച്ചൻ). മക്കൾ: ജയ്സൺ മാത്യു, ജസ്റ്റിൻ മാത്യു. മരുമകൾ: നാൻസി മാത്യു. കൊച്ചു മക്കൾ: ഡസ്മണ്ട് മാത്യു, അയാവാ മാത്യു.
1975-ൽ അമേരിക്കയിലെ ന്യൂജഴ്സിയിൽ എത്തിച്ചേർന്ന അച്ചാമ്മ മാത്യു 45 വർഷക്കാലം നഴ്സായി ജോലി ചെയ്തു. ഇടവകപള്ളിയിലെ മാർത്ത മറിയം സമാജം സെക്രട്ടറി, ആർച്ച് ഡയോസിസിലെ മാർത്തമറിയം സമാജം സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചു.
ഡാളസിലെ മെസ്കിറ്റിയും ന്യൂജഴ്സിയിലെ ലിവിംഗ്സ്റ്റണിലും വേക്ക് സർവീസ് ഉണ്ടായിരിക്കുന്നതാണ്. ആൻഡേസൺ - കെള്റ്റൺ എഗാൺസാലസ് ഫ്യൂണറൽ ഹോമിൽ (111 Military Parkway, Mesquite, TX 75149)ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ച് വരെ വേയ്ക്ക് സർവീസ് ഉണ്ടായിരിക്കും.
പിന്നീട് സംസ്കാര ചടങ്ങുകൾ ന്യൂജഴ്സിയിൽ ബുധനാഴ്ച (ഏപ്രിൽ 23) അഞ്ച് മുതൽ ഒന്പത് വരെ ക്വീൻ ഹോപ്പിംഗ് ഫ്യൂണറൽ ഹോമിൽ (145 E. Mount Pleasant Avenue Livingston NJ 07039).
വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 8.30 മുതൽ 10 വരെ കാർട്ടററ്റ് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ (611 Roosevelt Avenue, Carteret NJ 07008). സംസ്കാരം 11.30ന് ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ (225 Ridgedale Avenue East Heneror NJ 07936).
സംസ്കാര ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഡാളസിൽ കാണാം. ലിങ്ക്: http://youtube.com/live/4G1L51Ch2QQ