പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന അപലപിച്ചു
ശ്രീകുമാർ ഉണ്ണിത്താൻ
Friday, April 25, 2025 6:35 AM IST
ന്യൂയോർക്ക്: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നു. വിനോദസഞ്ചാരികളുടെ നേരെ നടന്ന ആക്രമണത്തിൽ 28 പേരാണ് മരിച്ചത്. ഒട്ടനവധി പേർക്കു പരിക്കേറ്റിട്ടുമുണ്ട്. മരിച്ചവരിൽ ഒരു മലയാളിയും ഒരു അമേരിക്കൻ പ്രവാസിയും ഉൾപ്പെടുന്നു.
പഹൽഗാവിൽ നടന്ന ആക്രമണത്തെ ഫൊക്കാന ശക്തമായി അപലപിക്കുന്നതിനോടൊപ്പം മരിച്ചവരുടെ ദുഃഖത്തിൽ അവരുടെ കുടുംബത്തോടൊപ്പം പങ്കുചേരുകയും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്തു.
ഭീകരതയെ അടിച്ചമർത്താനുള്ള നടപടികൾ രാജ്യം കൈക്കൊള്ളണമെന്നും ഇതിന്റെ പുറകിൽ ആരാണെങ്കിലും ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നു ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ,
എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷനൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്,
വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, നാഷനൽ കമ്മിറ്റി മെംബേർസ്, ട്രസ്റ്റീ ബോർഡ് മെംബേർസ് എന്നിവർ ഒരു സംയുക്ത പ്രസ്തവനായിൽ അറിയിച്ചു.