മാർത്തോമൈറ്റ്സ് പ്രീമിയർ ലീഗ് 2025 ക്രിക്കറ്റ് ടൂർണമെന്റ്
അനശ്വരം മാമ്പിള്ളി
Wednesday, April 23, 2025 6:11 AM IST
ഡാളസ്: മാർത്തോമ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് മെയ് 3 ന് രാവിലെ 9 മണിക്ക് ലോർഡ്സ് ഇൻഡോർ സ്പോർട്സ് പ്ലാനോയിൽ നടക്കുന്നു. മാർത്തോമൈറ്റ്സ് പ്രീമിയർ ലീഗ് 2025 ക്രിക്കറ്റ് ടൂർണമെന്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആവേശകരമായ ക്രിക്കറ്റ് മത്സരങ്ങൾ, രസകരമായ കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ, സ്ത്രീകൾക്കുള്ള ഒരു പ്രത്യേക ഇൻഡോർ ബാറ്റിംഗ് കേജ് ചലഞ്ച് എന്നിവയും അന്നേ ദിവസം ക്രമീകരിച്ചിട്ടുണ്ട്. പരിപാടിയുടെ ഭാഗമാകാൻ ഡാലസ് ഫോർട്ട് വർത്ത് മേഖലയിലെ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.