ഹൂ​സ്റ്റ​ൺ: ടെ​ക്സ​സി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്‍​മ​ക​ളി​ലൊ​ന്നാ​യ ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ന്‍റെ (എ​ച്ച്ആ​ർ​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​ക പി​ക്‌​നി​ക്കും പൊ​തു​യോ​ഗ​വും വൈ​വ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ശ​നി​യാ​ഴ്ച ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന് മു​ത​ൽ മി​സോ​റി സി​റ്റി​യി​ലു​ള്ള കി​റ്റി ഹോ​ളോ പാ​ർ​ക്കി​ൽ (പ​വി​ലി​യ​ൻ എ) ​ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള റാ​ന്നി നി​വാ​സി​ക​ളാ​യ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു സ​ഖ​റി​യ, ട്ര​ഷ​റ​ർ ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.


പി​ക്‌​നി​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ എ​ച്ച്ആ​ർ​എ പ്ര​സി​ഡ​ന്‍റ് ബാ​ബു കൂ​ട​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യോ​ഗ​ത്തി​ൽ 2025 - 2026 വ​ർ​ഷ​ത്തെ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) പ്ര​സി​ഡ​ന്‍റ് ജോ​സ് കെ.​ജോ​ൺ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ലാ​കാ​യി​ക വി​നോ​ദ​ങ്ങ​ളും ഡി​ന്ന​റും ഒരുക്കിയിട്ടുണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ - 713 291 9895, ബി​നു സ​ഖ​റി​യ - 865 951 9481, ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ - 832 278 9858.